ഷാന്‍ വധക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യം

ആലപ്പുഴ: ഷാന്‍ വധക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എട്ടാം പ്രതി അഖില്‍, 12, 13 പ്രതികളായ സുധീഷ്, ഉമേഷ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ കുറ്റ കൃത്യത്തില്‍ നേരിട്ട് പങ്കാളികളായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മുഖ്യപ്രതികളെ ആംബുലന്‍സില്‍ രക്ഷപ്പെടാന്‍ സഹായിച്ചെന്നാണ് അഖിലിനെതിരായ കുറ്റം. പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് സുധീഷിനെയും ഉമേഷിനെയും പ്രതി ചേര്‍ത്തത്.

അഭയം നല്‍കിയതായി പൊലീസ് പറയുന്ന പ്രതികളെ ഒളിവില്‍ കഴിഞ്ഞു എന്നു പറയുന്ന സ്ഥലത്തു നിന്നല്ല പൊലീസ് പിടികൂടിയത് എന്നും ആര്‍എസ്എസ് ഭാരവാഹികള്‍ ആയതിനാല്‍ മാത്രമാണ് പ്രതി ചേര്‍ത്തിരിക്കുന്നത് എന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഡിസംബര്‍ 18 -നാണ് ഷാനിനുനേരെ ആക്രമണമുണ്ടാകുന്നത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ഷാനിനെ കാറിടിച്ചുവീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. പരുക്കേറ്റ ഷാനെ ആദ്യം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

