Naattuvaartha

News Portal Breaking News kerala, kozhikkode,

തണല്‍ രണ്ടാം വാര്‍ഷികവും ഇ ഐ സി യുടെ വിപുലീകരണ ഉദ്ഘാടനം പുതിയ കൗണ്‍സിലിംഗ് സെന്റര്‍, ഫിസിയോ തെറാപ്പി ഉദ്ഘാടനവും

കൊടുവള്ളി: തണല്‍ ഡയാലിസിസ് & ഇ ഐ സി യുടെ രണ്ടാം വാര്‍ഷികം വിവിധ പരിപാടികളോടെ ജനുവരി 26 ന് റിപ്പബ്ലിക്ക് ദിനത്തില്‍ രാവിലേ ഒന്‍പത് മണി മുതല്‍ രാത്രി 9 മണി വരെ തണല്‍ സെന്ററില്‍ വച്ച് നടക്കുകയാണ്. വാര്‍ഷികത്തോടനുബന്ധിച്ച് ഇ ഐ സി യുടെ വിപുലീകരണ ഉദ്ഘാടനം പുതിയ കൗണ്‍സിലിംഗ് സെന്റര്‍ ഉദ്ഘാടനം, ഫിസിയോ തെറാപ്പി ഉദ്ഘാടനവും നടത്തുന്നു. പരിപാടിയുടെ ഭാഗമായി വൃക്ക രോഗ നിര്‍ണയക്യാമ്പ്, നേത്രരോഗ നിര്‍ണയക്യാമ്പ്, മെഡിക്കല്‍ ക്യാമ്പ്, രക്തദാന ക്യാമ്പ്, രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് എന്നിവയും നടക്കും. പരിപാടി വിജയിപ്പിക്കുന്നതിനും സുഗമമായ നടത്തിപ്പിനും വേണ്ടി സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. യോഗത്തില്‍ പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. തങ്ങള്‍സ് മുഹമ്മദ് അധ്യക്ഷത വഹിച്ചു, വി.സിയ്യാലി ഹാജി, കോതൂര്‍ മുഹമ്മദ് മാസ്റ്റര്‍, കെ ഷറഫുദ്ധീന്‍, നാസര്‍ കോയ തങ്ങള്‍, മഹേഷ് മാസ്റ്റര്‍, പി ടി അസ്സയിന്‍ കുട്ടി, ടി പി മജീദ് നെല്ലാംകണ്ടി, പി ടി എ ലത്തീഫ്, പിവി ബഷീര്‍, കെ കെ അബൂബക്കര്‍ തലപ്പെരുമണ്ണ, യൂസഫ് കരീറ്റിപറമ്പ്, വേള്ളാട്ട് അഹമ്മദ്, പി കെ സുബൈര്‍, പി ടി സി ഗഫൂര്‍, എന്‍ ആര്‍ റിനീഷ്, എന്‍ വി ആലിക്കുട്ടി ഹാജി, ഒ പി ഐ കോയ, ബഷീര്‍ റഹ്‌മാനി, രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഒ പി റഷീദ് സ്വാഗതവും, വിസി മജീദ് നന്ദിയും പറഞ്ഞു.

സ്വാഗതസംഘം കമ്മിറ്റി രക്ഷാധികാരികളായി എ0 കെ രാഘവന്‍ എം പി, എ0 കെ മുനീര്‍ എം എല്‍ എ, മുന്‍ എം എല്‍ എ കാരാട്ട് റസാഖ്, മുന്‍സിപ്പല്‍ ചെയര്‍മാന്‍ വെള്ളറ അബ്ദു, മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സുഷ്‌നി കെ എം, കെ ബാബു, വായോളി മുഹമ്മദ് മാസ്റ്റര്‍, ടികെ മുഹമ്മദ് മാസ്റ്റര്‍, കോതൂര്‍ മുഹമ്മദ് മാസ്റ്റര്‍, സി പി റസാഖ്, ഇ പി അബ്ദു റഹ്‌മാന്‍, ബഷീര്‍ റഹ്‌മാനി, വി പി ബഷീര്‍, ടി പി മജീദ് നെല്ലാംകണ്ടി, പി വി ബഷീര്‍, വള്ളിക്കാട്ട് സിയ്യാലില്‍ ഹാജി, ഇ ട്ടി അബൂബക്കര്‍ കുഞ്ഞി ഹാജി, കുഞ്ഞൂട്ടി ആലി ഹാജി എന്നിവരെയും ചെയര്‍മാനായി പി ടി എ റഹീം എം എല്‍ എ യും വര്‍ക്കിങ്ങ് ചെയര്‍മാനായി ഒ ടി സുലൈമാന്‍, ജനറല്‍ കണ്‍വീനറായി ഒ പി റഷീദിനെയും ട്രഷററായി തങ്ങള്‍ മുഹമ്മദിനെയും തിരഞ്ഞെടുത്തു. വൈസ് ചെയര്‍മാന്‍മാരായി പിസി ഷെരീഫ് ഖത്തര്‍, അഷ്‌റഫ് പൊയില്‍ കണ്ടി യു എ ഇ, മുജീബ് മൂത്താട്ട് കെ എസ് എ, ടി മൊയ്തീന്‍കോയ,വേളാട്ട് അഹമ്മദ് മാസ്റ്റര്‍, കെ ഷറഫുദ്ദീന്‍, പി കെ സുബൈര്‍, നാസര്‍ കോയ തങ്ങള്‍, സി കെ ജലീല്‍, ഒ പി ഐ കോയ, കാരാട്ട് ഫൈസല്‍, മഹേഷ് മാസ്റ്റര്‍, പി ടി സദാഷിവന്‍, പി ടി സി ഗഫൂര്‍, സി കെ ജലീല്‍ ലൈറ്റിനിങ്ങ് ക്ലബ്ബ്, എ അഡ്വ പി അബ്ദുറഹ്‌മാന്‍, യൂസഫ് കരീറ്റിപ്പറമ്പ്, എം പി മൊയ്തീ ന്‍,വനിത നാസര്‍, ഒ പി റസാക്ക്, രാമചന്ദ്രന്‍ മാസ്റ്റര്‍ ,ഷാജിമണ്ണില്‍ കടവ്, വിസി നാസര്‍, അബ്ദുള്ള മാതോലത്ത്, കെ ടി സുനില്‍,അഷ്‌റഫ് വാവാട്, സലിം അണ്ടോണ, കെ പി മൊയ്തീന്‍, കെസിന്‍ അഹമ്മദ് കുട്ടി, അന്‍വര്‍ സഖാഫി, എന്‍ ആര്‍ റിനീഷ്, സി പി മജീദ്, എന്നിവരെയും കണ്‍വീനര്‍മ്മാരായി. വി സി മജീദ്, ഇ കെ മുഹമ്മദ്, സി കെ നാസര്‍, കെ ടി ഫിറോസ്, ഫൈസല്‍ മാക്‌സ്, സിറാസ് എന്‍ പി, ബഷീര്‍ പാലക്കുറ്റി റിയാദ്, ഒ പി സലിം, പുയങ്കര മജീദ്, കൊയിലാട്ട് അബുദുറഹ്‌മാന്‍, ടി പി അര്‍ഷാദ്, എം പി ഷംസുദ്ധീന്‍,ഷരീഫ് മലബാര്‍, സലീം നെച്ചിമണ്ണില്‍, ടി കെ അതിയത്, കെ വി ഫസലുറഹ്‌മാന്‍, തങ്ങള്‍സ് റഹീം, എ പി സിദ്ധിഖ് എന്നിവരെ തിരഞ്ഞെടുത്തു.

പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായി ഒ ടി സുലൈമാനിയും കണ്‍വീനറായി വി സി മജീദും, ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാനായി തങ്ങള്‍ മുഹമ്മദും കണ്‍വീനറായി മാക്‌സ് ഫൈസലും, റിസപ്ഷന്‍ കമ്മിറ്റി ഒ പി ഐ കോയ ചെയര്‍മാന്‍, കണ്‍വീനര്‍ ആയി സിറാജ് സൈനുദ്ദീന്‍, ഫുഡ് കമ്മിറ്റി ചെയര്‍മാനായി ഹനീഫ ഹാജിയും കണ്‍വീനറായി മജീദ് പുഴങ്കരയും, സ്റ്റേജ് & ഡെക്കറേഷന്‍ കമ്മിറ്റി ചെയര്‍മാനായി ഇ കെ മുഹമ്മദും, കണ്‍വീനറായിപി ടി എ റഷീദും, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാനായി പി ടി എ ലത്തീഫു0, കണ്‍വീനറായി ടി കെ അത്തിയതും, ബഷീര്‍ പുഴങ്കര വര്‍ക്കിംഗ് കണ്‍വീനറും, സ്റ്റുഡന്റ് കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനായി ജാഫര്‍ മാസ്റ്ററും കണ്‍വീനറായി ഫസല്‍ മാസ്റ്ററും, വനിത കോഡിനേഷന്‍ കമ്മിറ്റി ചേര്‍പേഴ്‌സണ്‍ റസിയ ഇബ്രാഹിം കണ്‍വീനറായി റെയ്‌നയും സപ്ലിമെന്റ് കമ്മിറ്റി ചെയര്‍മാനായി കെ ടി ഫിറോസും, കണ്‍വീനറായി ഒ പി സലീമും, സോഷ്യല്‍ മീഡിയ ചെയര്‍മാനായി സലിം നെച്ചില്‍മണ്ണില്‍, കണ്‍വീനറായി എ പി സിദ്ധീഖിനെയും തെരഞ്ഞെടുക്കപ്പെട്ടു. നൂറ്റൊന്ന് അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും അഞ്ഞൂറ്റി ഒന്ന് അംഗ കമ്മറ്റിയും രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!