കാട്ടുപന്നി കുറുകെ ഓടി; തൊണ്ടയാട് ബൈപാസില്‍ വാഹനങ്ങള്‍ കൂട്ടി ഇടിച്ചു

കോഴിക്കോട്: കാട്ടുപന്നി കുറുകെ ഓടിയതിനെ തുടര്‍ന്ന് തൊണ്ടയാട് ബൈപാസില്‍ വാഹനങ്ങള്‍ കൂട്ടി ഇടിച്ചു. നഗരത്തിന് സമീപം കെ ടി താഴത്ത് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ഒംനി വാനും ദോസ്ത് വണ്ടിയുമാണ് കൂട്ടി ഇടിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് സാരമായി പരുക്കേറ്റു. കോഴിക്കോട് നഗരത്തില്‍ പോലും കാട്ടുപന്നികള്‍ താവളമുറപ്പിച്ചത് ഭീതി പരത്തുകയാണ്.

