Naattuvaartha

News Portal Breaking News kerala, kozhikkode,

തൊണ്ടയാട് അപകടത്തില്‍ ഒരാള്‍ മരിച്ചു; മൂന്നുപേര്‍ക്ക് ഗുരുതര പരുക്ക്

കോഴിക്കോട്: കാട്ടുപന്നി കുറുകെ ഓടിയതിനെ തുടര്‍ന്ന് തൊണ്ടയാട് ബൈപാസില്‍ വാഹനങ്ങള്‍ കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചേളന്നൂര്‍ ഇരുവള്ളൂര്‍ ചിറ്റടിപുറായില്‍ സിദ്ദീഖ് (38) ആണ് മരിച്ചത്.

READ ALSO: കാട്ടുപന്നി കുറുകെ ഓടി; തൊണ്ടയാട് ബൈപാസില്‍ വാഹനങ്ങള്‍ കൂട്ടി ഇടിച്ചു

കക്കോടി സ്വദേശികളായ കിഴക്കുംമുറി മനയിട്ടാം താഴെ ദൃശ്യന്‍ പ്രമോദ്(21), മൂരിക്കര വടക്കേതൊടി അനൂപ്, ചേളന്നൂര്‍ എന്‍ കെ നഗര്‍ അയരിക്കണ്ടി മനാഫ്(39) എന്നിവരെ സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ ടി താഴത്ത് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ഒംനി വാനും ദോസ്ത് വണ്ടിയുമാണ് കൂട്ടി ഇടിച്ചത്. നാലുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിദ്ദീഖ് ഉച്ചയോടെ മരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!