കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി രക്ഷപ്പെട്ടു


കല്‍പ്പറ്റ: കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി രക്ഷപ്പെട്ടു. കല്‍പ്പറ്റ പോലീസ് കസ്റ്റഡിയിലെടുത്ത മുണ്ടേരി സ്വദേശി അബ്ദുള്ള റിഫയാണ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. മദ്യലഹരിയില്‍ ബസ് സ്റ്റാന്റില്‍ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി പോലീസ് സ്റ്റേഷനിലേക്ക് തിരിച്ച് കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ കടന്നു കളഞ്ഞത്. പ്രതിയെ പിടികൂടാന്‍ പോലീസ് തിരച്ചില്‍ നടത്തി വരികയാണ്. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. കല്‍പ്പറ്റ ടൗണില്‍ നേരത്തെ നടന്ന അടിപിടി കേസിലും ഇയാള്‍ പ്രതിയാണ്.


