സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികക്ക് ദാരുണാന്ത്യം

ഹരിപ്പാട്: മാധവ ജംഗ്ഷനില്‍ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികക്ക് ദാരുണാന്ത്യം. മുട്ടം മണിമല ജംഗ്ഷന്‍ കന്നെതെക്കത്തില്‍ സുജയാണ് മരിച്ചത്. മാധവാ ജംഗ്ഷനില്‍ ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. ലോറി സ്‌കൂട്ടറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ സുജയെ ഹരിപ്പാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹരിപ്പാട് നിന്നും പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.

