ആശുപത്രികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാള്‍ പിടിയില്‍


മലപ്പുറം: ആശുപത്രികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശി മലപ്പുറത്ത് പിടിയില്‍. സുല്‍ത്താന്‍ ബത്തേരി സ്വദേശി ബഷീറാണ് പിടിയിലായത്. ആശുപത്രികള്‍ കേന്ദ്രീകരിച്ച് കുട്ടികളുടെ ആഭരണങ്ങളും കൂട്ടിരിപ്പുകാരുടെ മൊബൈല്‍ ഫോണുകളുമാണ് ഇയാള്‍ മോഷ്ടിക്കുന്നത്. വയനാട് ജില്ലയില്‍ പതിനഞ്ചോളം കേസുകളില്‍ പ്രതിയായ ബഷീറിനെ വിവിധ കോടതികള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇയാള്‍ ഈ അടുത്ത കാലത്തായി നിരവധി സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്.


