ടൂറിസ്റ്റ് ബസ് സ്‌കൂട്ടറിലിടിച്ച് ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്


ഇടുക്കി: ഉടുമ്പന്‍ചോലയ്ക്ക് സമീപം തിങ്കള്‍കാടില്‍ ടൂറിസ്റ്റ് ബസ് സ്‌കൂട്ടറിലിടിച്ച് ഒരാള്‍ മരിച്ചു. തിങ്കള്‍കാട് സ്വദേശി ഗോപാലന്‍(50) ആണ് മരിച്ചത്. നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് സ്‌കൂട്ടിയില്‍ ഇടിക്കുകയായിരുന്നു. മലപ്പുറത്ത് നിന്നും രാമക്കല്‍മേട്ടിലേക്ക് വരുകയായിരുന്നു ടൂറിസ്റ്റ് ബസ്സ്. അപകടത്തില്‍ മറ്റൊരാള്‍ക്കും പരുക്കേറ്റു. ഇയാളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് മരത്തില്‍ ഇടിച്ചു നിന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. 50 ഓളം കോളേജ് വിദ്യാര്‍ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്.


