ബിഷപ്പിനെ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞ് ജലന്തര്‍ രൂപത

ജലന്തര്‍: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ നടപടിയില്‍ ജലന്തര്‍ ബഷപ്പ് ഹൗസിന് മുന്നില്‍ ആഹ്ലാദ പ്രകടനം. മധുരം വിതരണം ചെയ്തും ഫ്രാങ്കോക്ക് അനുകൂലമായി ഫ്ളക്സുകള്‍ തൂക്കിയും രൂപത അംഗങ്ങള്‍ ആഹ്ലാദം പ്രകടിപ്പിച്ചു.

READ ALSO: ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കുറ്റക്കാരനല്ലെന്ന് കോടതി

ഫ്രാങ്കോയെ പന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ച് ജന്തര്‍ രൂപത രംഗത്തെത്തി. ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ നിരപരാധിത്വത്തില്‍ വിശ്വസിച്ചവര്‍ക്കും അദ്ദേഹത്തിന്റെ അദ്ദേഹത്തിന് വേണ്ട നിയമസഹായം ചെയ്തുകൊടുത്തവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി രൂപത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഒറ്റവരിയിലായിരുന്നു കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജലന്തര്‍ രൂപതയുടെ മെത്രാനായ ഫ്രാങ്കോ മുളക്കയ്‌ലിനെ കുറ്റ വിമുക്തനാക്കിക്കൊണ്ടുള്ള വിധി പറഞ്ഞത്. ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് വിലയിരുത്തിയാണ് കോടതിയുടെ വിധി.

1 thought on “ബിഷപ്പിനെ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞ് ജലന്തര്‍ രൂപത”