Naattuvaartha

News Portal Breaking News kerala, kozhikkode,

വീടാക്രമിച്ച ഗുണ്ട വീട്ടുകാരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

കോട്ടയം: വീടാക്രമിച്ച ഗുണ്ട വീട്ടുകാരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കോട്ടയം കടുത്തുരുത്തിക്ക് അടുത്ത് കപ്പുംതലയിലാണ് സംഭവം. വിളയംകോട് പലേകുന്നേല്‍ സജി ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ നിരവധി ക്രിമിനില്‍ കേസുകളില്‍ പ്രതിയാണ്. നിരളത്തില്‍ രാജു എന്ന ആളുടെ വീട്ടില്‍ ആക്രമണം നടത്താനാണ് സജി എത്തിയത്. ഇയാളെ ചെറുക്കാനുള്ള വീട്ടുകാരുടെ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. സജിയുടെ ആക്രമണത്തില്‍ വീട്ടുടമ നിരളത്തില്‍ രാജുവിന് സാരമായി പരിക്കേറ്റു. രാജു സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!