Naattuvaartha

News Portal Breaking News kerala, kozhikkode,

മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി ഉപകേന്ദ്രം മന്ത്രി സജി ചെറിയാന്‍ സന്ദര്‍ശിച്ചു

നാദാപുരം: നാദാപുരത്തെ മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി ഉപകേന്ദ്രം സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ സന്ദര്‍ശിച്ചു. വിവിധ കലകളുടെ ആവിഷ്‌കാരവും സമന്വയവുമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക വൈവിധ്യങ്ങളുള്ള കേരളത്തില്‍ മതേതരത്വം സംരക്ഷിക്കുന്നതില്‍ കലാ കൂട്ടായ്മകള്‍ക്ക് വലിയ പങ്കുണ്ട്. മാനവമൈത്രി നിലനിര്‍ത്തുന്നതും ഇത്തരം കലാകൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ്.

ഇതിന് ഗ്രാമങ്ങള്‍ തന്നെയാണ് വേദികളാകേണ്ടതെന്നും ഇത്തരം കേന്ദ്രങ്ങള്‍ അതിന് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ഉപകേന്ദ്രത്തില്‍ ഓണ്‍ലൈന്‍ അറബി മലയാളം കോഴ്സിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഇ കെ വിജയന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, വൈസ് ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരാലി, അക്കാദമി അംഗങ്ങളായ കെ എ ജബ്ബാര്‍, രാഘവന്‍ മാടമ്പത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!