Naattuvaartha

News Portal Breaking News kerala, kozhikkode,

റോഡ് സുരക്ഷാ മാസാചരണം; വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

കോഴിക്കോട്: റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം സ്‌കൂള്‍- കോളേജ് വിദ്യാര്‍ത്ഥികക്കും പൊതുജനങ്ങക്കുമായി റോഡ് സുരക്ഷയെ ആസ്പദമാക്കി ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പെയിന്റിംഗ്, കഥയെഴുത്ത്, കവിതയെഴുത്ത്, ഉപന്യാസ രചന, വെര്‍ച്വല്‍ ക്വിസ്, മുദ്രാവാക്യരചന എന്നിവയിലാണ് മത്സരം. റോഡ് സുരക്ഷാവബോധം സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കിടയില്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ ഗൂഗിള്‍ ഫോം പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്യണം. വിജയികള്‍ക്ക് ക്യാഷ് പ്രൈസുകളും സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രത്തിന്റെ http://www.natpac.kerala.gov.in സന്ദര്‍ശിക്കുക. ജനുവരി 18 മുതല്‍ ഫെബ്രുവരി 17 വരെയാണ് റോഡ് സുരക്ഷാ മാസമായി ആചരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!