മുസ്ലീം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച എം എസ് എഫ് നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍

കോഴിക്കോട്: മുസ്ലിം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച എം എസ് എഫ് നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍. എം എസ് എഫ് മുന്‍ ജനറല്‍ സെക്രട്ടറി ലത്വീഫ് തുറയൂര്‍, ജോയിന്റ് സെക്രട്ടറി ഫവാസ്, പ്രവര്‍ത്തക സമിതിയംഗം ഹുദൈഫ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ലീഗിന്റെ പ്രാഥമിക അംഗത്വവും ഇവര്‍ക്ക് നഷ്ടമായി. ഇന്നലെ ലത്വീഫ് തുറയൂരിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇതിന് ശക്തമായ ഭാഷയിലായാരുന്നു ലത്വീഫ് പ്രതികരിച്ചിരുന്നത്. തന്നെ എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ആര്, എപ്പോള്‍ നീക്കി എന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ലത്വീഫ് തുറയൂര്‍ പറഞ്ഞിരുന്നു. മാധ്യമങ്ങളിലൂടെയാണ് കാര്യങ്ങള്‍ അറിഞ്ഞതെന്നും ലത്വീഫ് തുറയൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.


1 thought on “മുസ്ലീം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച എം എസ് എഫ് നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍”