തിരൂരിലെ മൂന്നരവയസുകാരന്റെ മരണം; രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു


മലപ്പുറം: മൂന്നരവയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛന്‍ അര്‍മാനെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ നാളെ പൊലീസ് കോടതിയില്‍ ഹാജരാക്കും. കുട്ടിയെ ആശുപത്രിയിലെത്തിച്ചതിന് ശേഷം മുങ്ങിയ രണ്ടാനച്ഛന്‍ അര്‍മാനെ ഇന്നലെ ഒറ്റപ്പാലത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. വിശദമായി ചോദ്യം ചെയ്തതില്‍ ഇയാള്‍ കുട്ടിയെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി പൊലീസിനോട് സമ്മതിച്ചു. ലഹരി ഉപയോഗിച്ചിരുന്ന സമയത്താണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

READ ALSO: മൂന്നുവയസുകാരന്റെ ദുരൂഹ മരണം; രണ്ടാനച്ഛന്‍ പിടിയില്‍

സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ് ഹുഗ്ലിയില്‍ നിന്നുളള കുടുംബം താമസിച്ചിരുന്ന വീട്ടില്‍ പരിശോധന നടത്തി. കുട്ടിയുടെ ശരീരത്തില്‍ പൊളളിക്കാന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തു. പ്രതികളുടെ ക്വാര്‍ട്ടേഴ്സില്‍ എസ്പി സന്ദര്‍ശനം നടത്തി. കുഞ്ഞിനെ പൊളളലേല്‍പ്പിക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തു.

