തൊണ്ടയാട്ട് ബൈപാസ് വാഹനാപകടം; കാരണമായ പന്നിയെ വനം വകുപ്പ് വെടി വെച്ച് കൊന്നു

കോഴിക്കോട്: തൊണ്ടയാട്ട് ബൈപാസ് വാഹനാപകടത്തിന് കാരണമായ പന്നിയെ വനം വകുപ്പ് വെടി വെച്ച് കൊന്നു. പന്നിയെ ഇടിച്ച വാന്‍ ലോറിയുമായി കൂട്ടിയിടിച്ചിരുന്നു. വാനില്‍ നിന്ന് തെറിച്ചുവീണ് ചേളന്നൂര്‍ സ്വദേശി സിദ്ധീഖ്(38) മരിച്ചിരുന്നു.

READ ALSO: കാട്ടുപന്നി കുറുകെ ഓടി; തൊണ്ടയാട് ബൈപാസില്‍ വാഹനങ്ങള്‍ കൂട്ടി ഇടിച്ചു

പന്നി കുറുകെചാടിയതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കിയിരുന്നു. അപകടത്തില്‍ പരിക്കേറ്റ കക്കോടി സ്വദേശികളായ കിഴക്കുംമുറി മനയിട്ടാം താഴെ ദൃശ്യന്‍ പ്രമോദ്(21), മൂരിക്കര വടക്കേതൊടി അനൂപ്, ചേളന്നൂര്‍ എന്‍ കെ നഗര്‍ അയരിക്കണ്ടി മനാഫ്(39) എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കെ ടി താഴത്ത് ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം.
READ ALSO: തൊണ്ടയാട് അപകടത്തില്‍ ഒരാള്‍ മരിച്ചു; മൂന്നുപേര്‍ക്ക് ഗുരുതര പരുക്ക്
