Naattuvaartha

News Portal Breaking News kerala, kozhikkode,

വളാഞ്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനം കത്തി നശിച്ചു

മലപ്പുറം: വളാഞ്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനം കത്തി നശിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ തൃശൂര്‍-കോഴിക്കോട് ദേശീയ പാതയില്‍ കഞ്ഞിപ്പുരയ്ക്കും കരിപ്പോളിനും മധ്യേയായിരുന്നു അപകടം. ഓടിക്കൊണ്ടിരുന്ന ട്രാവലറാണ് അഗ്‌നിക്കിരയായത്. അപകടം നടന്നതോടെ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തീയണച്ചെങ്കിലും വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!