തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: വിമാനത്താവളത്തിലെ ചീഫ് എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ മധുസൂദന ഗിരി റാവുവിന് സസ്പെന്‍ഷന്‍. സഹപ്രവര്‍ത്തകയുടെ പീഡന പരാതിയെ തുടര്‍ന്നാണ് ഇയാളെ സസ്‌പെന്റ് ചെയ്തത്. സഹപ്രവര്‍ത്തകയെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി മധുസുദന ഗിരി റാവു പീഡിപ്പിച്ചെന്നാണ് വിമാനത്താവള അധികൃതര്‍ക്കും പോലീസിനും നല്‍കിയ പരാതിയിലുള്ളത്. യുവതിയുടെ പരാതിയില്‍ മധുസൂദനനെതിരെ തുമ്പ പോലീസ് കേസെടുത്തു.

