ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് യൂണിറ്റിന്റെ ‘ഉണര്‍വ്വ്’ ക്യാമ്പ് ആരംഭിച്ചു


മടവൂര്‍: ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് യൂണിറ്റിന്റെ വാര്‍ഷിക ക്യാമ്പ്-ഉണര്‍വ്വിന് തുടക്കമായി. എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് ചെറുവാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം കെ രാജി അധ്യക്ഷത വഹിച്ചു. മാനേജര്‍ പി കെ സുലൈമാന്‍, പി ടി എ വൈസ് പ്രസിഡണ്ട് വിജയന്‍ നായര്‍, എം സി റാജുദ്ധീന്‍, വി പി സുബൈര്‍, കെ ജാബിര്‍, നംഷിദ് സി കെ എന്നിവര്‍ സംസാരിച്ചു. മൂന്ന് ദിവസത്തെ ക്യാമ്പിന്റെ ഭാഗമായി ലഹരി ബോധവല്‍ക്കരണ ക്ലാസ്, വ്യക്തിത്വ വികസന പരിശീലനം, ദ്വിതീയ സോപാന പരിശീലനം, പ്ലാസ്റ്റിക്ക് ഫ്രീ കാമ്പസ്, കലാപരിപാടികള്‍ തുടങ്ങിയവ നടക്കും. സ്‌കൗട്ട് മാസ്റ്റര്‍ കെ പി അഫ്‌സല്‍ സ്വാഗതവും ഗൈഡ്‌സ് ലീഡര്‍ റിയ ഫാത്തിമ നന്ദിയും പറഞ്ഞു.


