‘എന്റെ അമ്മ ഇന്നലെ മുതല്‍ അടുക്കളയില്‍ ജോലി ചെയ്യുകയാണ്’; അഥിതികളോട് ദേഷ്യപ്പെട്ട് മകന്‍

പൊതുവെ വീടുകളില്‍ അതിഥികളൊക്കെ വന്നാല്‍ അവര്‍ക്കുള്ള ഭക്ഷണം ഒരുക്കുന്നതിനായി സ്ത്രീകള്‍ അടുക്കളയില്‍ കയറുന്നത് പതിവാണ്. അത്തരത്തില്‍ വീട്ടില്‍ വിരുന്നുകാരെത്തിയപ്പോള്‍ മണിക്കൂറുകളോളം അടുക്കളയില്‍ നിന്നും മാറാന്‍ പോലും സാധിക്കാതിരുന്ന അമ്മയെകണ്ട മകന്റെ അപ്രതീക്ഷിത പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമ്മ അടുക്കളയില്‍ പണിയെടുക്കുന്നത്കണ്ട കുട്ടി അതിഥികളോട് ‘നേരെ വീട്ടിലേക്ക് പോകൂ’ എന്ന് കടുത്ത സ്വരത്തില്‍ ആവശ്യപ്പെടുകയാണ്.

ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ക്ക് ഭക്ഷണമൊരുക്കാനായി അടുക്കളയില്‍ ഏറെ നേരം ചെലവഴിക്കുകയായിരുന്നു കുട്ടിയുടെ അമ്മ. അതുകണ്ട് സഹിക്കാനാകാതെയാണ് ആ ബാലന്റെ പ്രതികരണം. ട്വിറ്ററില്‍ പ്രചരിക്കുന്ന ഈ വിഡിയോയില്‍ ഒരാള്‍ വിഡിയോ റെക്കോര്‍ഡ് ചെയ്യുന്നുണ്ട്. അതിനിടയില്‍ ബാലനും സഹോദരനും അടുക്കളയില്‍ നിന്ന് തീന്‍ മേശയിലേക്ക് ഭക്ഷണം കൊണ്ടുവരുന്നുണ്ട്. എന്നിട്ട് ആരാണ് വിരുന്നുകാര്‍ എന്ന് ഇളയ കുട്ടി ചോദിക്കുകയും താനാണ് വിരുന്നുകാരനെന്ന് കൂട്ടത്തില്‍ ഒരാള്‍ പറയുകയും ചെയ്യുന്നുണ്ട്.

അപ്പോള്‍ കുട്ടി അയാളോട് നിങ്ങള്‍ക്ക് സ്വാഗതം ഇല്ലെന്ന് ആക്രോശിക്കുന്നു. വിഡിയോ റെക്കോര്‍ഡ് ചെയ്യുന്നയാള്‍ അതെന്താണെന്ന് ചോദിക്കുമ്പോള്‍ ‘എന്റെ അമ്മ ഇന്നലെ മുതല്‍ അടുക്കളയില്‍ ജോലി ചെയ്യുകയാണ്. ‘എല്ലാവരും ഭക്ഷണം കഴിച്ച് നേരെ നിങ്ങളുടെ വീട്ടിലേക്ക് പോകൂ’ എന്ന് കുട്ടി ദേഷ്യത്തോടെ പറയുകയാണ്. ഇത് കേട്ട് കുട്ടിയുടെ അച്ഛന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് അവനെ സമാധാനിപ്പിക്കാന്‍ നോക്കുന്നുണ്ട്. അമ്മയോടുള്ള കരുതലിലാണ് ബാലന്‍ അതിഥികളോട് ഇങ്ങനെ പെരുമാറുന്നത്. വിഡിയോ നിമിഷനേരം കൊണ്ടാണ് ട്വിറ്ററില്‍ വൈറലായത്.
വീഡിയോ കാണാം…
I can’t wait to have sons to defend me. 😂😂😂 pic.twitter.com/pUpdzKo3Jm
— Hana (@worded_woman) January 7, 2022
