ജിനോ പോള്‍ മെമ്മോറിയല്‍ സാംസ്‌കാരിക നിലയം അലക്‌സ് തോമസ് ഉദ്ഘാടനം ചെയ്തു


കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്ത് ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെയ്യപ്പാറയില്‍ നിര്‍മ്മിച്ച ജിനോ പോള്‍ മെമ്മോറിയല്‍ സാംസ്‌കാരിക നിലയം കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ഉദ്ഘാടനം ചെയ്തു.

താണേലിമാലില്‍ പോള്‍ ടി ഐസക് സൗജന്യമായി നല്‍കിയ സ്ഥലത്താണ് മകന്‍ ജിനോ പോളിന്റെ സ്മരണാര്‍ത്ഥം സാംസ്‌കാരിക നിലയം നിര്‍മ്മിച്ചത്. വാര്‍ഡ് മെമ്പര്‍ രാജു ടിപി തേന്‍മലയില്‍ സ്വാഗതം ആശംസിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് പെരുമ്പള്ളി, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ റിയാനസ് സുബൈര്‍, മുന്‍ വാര്‍ഡ് മെമ്പര്‍ സജിനി രാമന്‍കുട്ടി, പഞ്ചായത്ത് സെക്രട്ടറി കെ ഗിരീഷ് കുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ അരുണ്‍ ചന്ദ് എം വി, പ്ലാന്‍ ക്ലര്‍ക്ക് ഷമീര്‍ പി തുടങ്ങിയവര്‍ പങ്കെടുത്തു.

