എം എസ് എഫ് മുന്‍ ജനറല്‍ സെക്രട്ടറി ലത്വീഫ് തുറയൂരിനെതിരെ കേസ്

കോഴിക്കോട്: എം എസ് എഫ് മുന്‍ ജനറല്‍ സെക്രട്ടറി ലത്വീഫ് തുറയൂരിനെതിരെ കേസ്. എം എസ് എഫ് സംസ്ഥാന കമ്മിറ്റി മിനുട്സ് ഹാജരാക്കാത്തിനെ തുടര്‍ന്നുള്ള പരാതിയില്‍ വെള്ളയില്‍ പോലീസാണ് കേസെടുത്തത്. മിനുട്സ് ലീഗ് എം എല്‍ എ ആബിദ് ഹുസൈന്‍ തങ്ങളുടെ കൈകളിലാണുള്ളതെന്നാണ് ലത്വീഫിന്റെ പ്രതികരണം.

READ ALSO: മുസ്ലീം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച എം എസ് എഫ് നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍

നേതൃത്വത്തെ വിമര്‍ശിച്ചെന്ന് പറഞ്ഞ് ലത്വീഫ് തുറയൂര്‍, ജോയിന്റ് സെക്രട്ടറി ഫവാസ്, പ്രവര്‍ത്തകസമിതിയംഗം ഹുദൈഫ് എന്നിവരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. ഒപ്പം ഇവരുടെ ലീഗിന്റെ പ്രാഥമിക അംഗത്വവും റദ്ദാക്കിയിരുന്നു. ഇന്നലെ ലത്വീഫ് തുറയൂരിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
