Naattuvaartha

News Portal Breaking News kerala, kozhikkode,

പൂനൂര്‍ സമസ്ത മഹല്‍ നാടിന് സമര്‍പ്പിച്ചു

പൂനൂര്‍:  സമസ്ത കേരള ജംഇഅത്തുല്‍ ഉലമ സ്നേഹികളുടെ ചിരകാല സ്വപ്നമായിരുന്ന പൂനൂര്‍ സമസ്ത മഹല്‍ (മര്‍ഹൂം എം കെ മൊയ്തീന്‍ ഹാജി സ്മാരക സമുച്ചയം) നാടിന് സമര്‍പ്പിച്ചു. വാവാട് ഉസ്താദ് നഗറില്‍ നടന്ന സമ്മേളനം കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ എം പി ആലി ഹാജി അധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. സമസ്ത മഹലിന്റെ കെട്ടിട രേഖകള്‍ എം കെ സിറാജ് തങ്ങള്‍ക്ക് കൈമാറി. ഓഫീസ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ഫസല്‍ ഒ വി, വിച്ചി അവേലം, പി കെ സി ഷബീര്‍ എന്നിവര്‍ക്ക് സമസ്ത എംപ്ലോയീസ് അസോസിയേഷന്റെ സ്‌നേഹോപഹാര സമര്‍പ്പണവും, സപ്ലിമെന്റ് പ്രകാശനം അഷ്‌റഫ് കോളിക്കലിന് കോപ്പി നല്‍കിയും ജമലുല്ലൈലി തങ്ങള്‍ നിര്‍വഹിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ കെ കെ ഇബ്റാഹീം മുസ്ലിയാര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, സയ്യിദ് അഷ്റഫ് തങ്ങള്‍ തച്ചംപൊയില്‍, സയ്യിദ് മുഹമ്മദ് മിര്‍ബാത്ത് ജമലുല്ലൈലി, സയ്യിദ് സൈനുല്‍ ആബിദീന്‍ യമാനി, അബ്ദുല്‍ ജലീല്‍ ബാഖവി പാറന്നൂര്‍, ശുഹൈബ് ഹൈതമി വാരാമ്പറ്റ, അബ്ദുല്‍ ബാരി ബാഖവി, മുഹമ്മദ് ഹസന്‍ ദാരിമി എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ജബ്ബാര്‍ അന്‍വരി, സ്വദഖത്തുള്ള ദാരിമി, അബ്ദുല്‍ സലാം ലത്തീഫി, മുഹമ്മദ് മോഴത്ത്, ലത്തീഫ് ഫൈസി, വാഴയില്‍ ലത്തീഫ് ഹാജി, ഹാരിസ് കോളിക്കല്‍, എന്‍ പി എച്ച് അബ്ദുറഹിമാന്‍ ഹാജി, അഷ്റഫ് കോളിക്കല്‍, എം പി ഇസ്മാഈല്‍, പി ഇഖ്ബാല്‍, ശാമില്‍ മടത്തുംപൊയില്‍, വാഹിദ് അണ്ടോണ, സലാം കോരങ്ങാട്, ഹാരിസ് മുസ്ലിയാര്‍ തലയാട്, മിദ്‌ലാജ് അലി കോരങ്ങാട് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഖലീല്‍, ഫാരിസ് തച്ചംപൊയില്‍, നദീര്‍ അലി, ജലീല്‍ വി കെ, ഉനൈസ് കാന്തപ്പുരം, സിയാദ്, ജസീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. റസാഖ് ദാരിമി സ്വാഗതവും ഒ വി മൂസ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!