പുതുപ്പാടിയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി

താമരശ്ശേരി: പുതുപ്പാടിയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി. കാക്കവയല്‍ മൂലോത്തി പട്ടികവര്‍ഗ്ഗ കോളനിയിലെ കുനിമ്മല്‍ സുരേഷിനെ(35)യാണ് കാണാതായത്. കഴിഞ്ഞ മാസം ഏഴാം തിയ്യതി രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ സുരേഷ് പിന്നീട് തിരിച്ചെത്തിയില്ലെന്ന് ബന്ധുക്കള്‍ താമരശ്ശേരി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇടത് കാലിനും കൈക്കും അല്‍പം സ്വാധീനക്കുറവുണ്ട്. മുണ്ടും ഷര്‍ട്ടുമാണ് സ്ഥിരമായി ധരിക്കുന്നത്. ഇയാളെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍: 0495 2222240, 9497980792

