Naattuvaartha

News Portal Breaking News kerala, kozhikkode,

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചു നല്‍കിയ വി ഐ പിയെ തിരിച്ചറിഞ്ഞു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചു നല്‍കിയ വി ഐ പിയെ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞു. കോട്ടയം സ്വദേശിയായ വ്യവസായിയെന്നാണ് സൂചന. ക്രൈം ബ്രാഞ്ച് സംഘം കാണിച്ച മൂന്ന് ഫോട്ടോകളില്‍ നിന്നാണ് ബാലചന്ദ്ര കുമാര്‍ വി ഐ പിയെ തിരിച്ചറിഞ്ഞത്.

READ ALSO: ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

ഇക്കാര്യം സ്ഥിരീകരിക്കാന്‍ ശബ്ദ സാമ്പിള്‍ പരിശോധന നടത്തും. ദിലീപിന്റെ അടുത്ത സുഹൃത്തായ വ്യവസായി ആണ് ഇയാള്‍. ദൃശ്യങ്ങള്‍ നല്‍കിയതിന്റെ തൊട്ടടുത്ത ദിവസം ഇയാള്‍ വിമാന യാത്ര നടത്തിയതിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!