വയോധികയെ കൊന്ന് മൃതദേഹം തട്ടിനു മുകളില്‍ ഒളിപ്പിച്ചു

വിഴിഞ്ഞം: വിഴിഞ്ഞത്ത് വയോധികയെ തലക്കടിച്ചുകൊന്ന് മൃതദേഹം തട്ടിനു മുകളില്‍ ഒളിപ്പിച്ചു. വിഴിഞ്ഞം മുല്ലൂര്‍ സ്വദേശിയായ ശാന്തകുമാരിയാണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസികളായ റഫീഖ ബീവി, മകന്‍ ഷഫീഖ്, ഇവരുടെ സുഹൃത്ത് അല്‍ അമീന്‍ എന്നിവര്‍ അറസ്റ്റിലായി. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീട് മാറിപ്പോവുകയാണെന്നറിയിച്ച് ശാന്തകുമാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ പ്രതികള്‍ കഴുത്തില്‍ ഷാള്‍ മുറുക്കി ഇവരെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ചുറ്റികയ്ക്ക് സമാനമായ ആയുധം കൊണ്ട് തലക്കടിച്ചു. ശേഷം മൃതദേഹം തട്ടിനു മുകളില്‍ ഉപേക്ഷിച്ചു. എന്നിട്ട് ഇവര്‍ സ്ഥലം വിട്ടു. വാടകവീടിന്റെ ഉടമസ്ഥന്‍ എത്തിയപ്പോള്‍ വീടിനുള്ളില്‍ രക്തം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൃതദേഹത്തിലെ സ്വര്‍ണാഭരണങ്ങളൊക്കെ ഇവര്‍ തട്ടിയെടുത്തു. ഇത് പണയപ്പെടുത്തിയെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലുണ്ടായ ചില പ്രശ്‌നങ്ങളില്‍ല്‍ ഫര്‍ണിച്ചറുകള്‍ അടക്കം തകര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് വീട് ഒഴിയാന്‍ ഉടമ ആവശ്യപ്പെട്ടത്. കൊലപാതകര്‍ത്തിനു ശേഷം പ്രതികള്‍ കോഴിക്കോട്ടേക്ക് കടന്നുകളയാന്‍ ശ്രമിച്ചിരുന്നു എന്ന് പൊലീസ് പറയുന്നു.
