ഭാര്യക്ക് വിഷം നല്‍കികൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

ആലപ്പുഴ: ഭാര്യയ്ക്ക് വിഷം നല്‍കി കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കൈനകരി സ്വദേശികളായ അപ്പച്ചന്‍(79), ലീലാമ്മ(75) എന്നിവരാണ് മരിച്ചത്. വാര്‍ദ്ധക്യത്തിന്റെ ഒറ്റപ്പെടലാണ് ജീവനൊടുക്കാന്‍ കാരണമെന്ന ആത്മഹത്യാക്കുറുപ്പ് പൊലീസ് കണ്ടെടുത്തു.

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ദമ്പതികള്‍ തനിച്ചായിരുന്നു താമസം. അയല്‍വാസികളാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികള്‍ക്ക് ആറ് മക്കളുണ്ട്. ദീര്‍ഘനാളുകളായി മക്കള്‍ ഇവരില്‍ നിന്ന് അകന്നാണ് താമസിക്കുന്നത്. ലീലാമ്മ കിടപ്പുരോഗിയാണ്. അപ്പച്ചന്‍ അര്‍ബുദ രോഗിയും. മുറ്റത്തെ മാവിലാണ് അപ്പച്ചനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. വണ്ടാനം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക.

