ധീരജ് വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍


ഇടുക്കി: എഞ്ചിനീയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കെ എസ് യു ഇടുക്കി ജില്ലാ സെക്രട്ടറി നിതിന്‍ ലൂക്കോസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. കേസില്‍ സംഘടനാ തലത്തില്‍ ഗൂഢാലോചന നടന്നു എന്ന ദിശയിലാണ് അന്വേഷണം നടക്കുന്നത് എന്ന സൂചനയാണ് പോലീസിന്റെ അറസ്റ്റ് സൂചിപ്പിക്കുന്നത്.


