മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മലപ്പുറം അസീസ് അന്തരിച്ചു

മലപ്പുറം: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും പ്രഥമ സന്തോഷ് ട്രോഫിയിലൂടെ കേരളത്തിന്റെ അഭിമാനതാരവുമായ മലപ്പുറം അസീസ് എന്ന അബ്ദുല്‍ അസീസ്(73) അന്തരിച്ചു. മക്കരപ്പറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. സന്തോഷ് ട്രോഫിയില്‍ മൈസൂര്‍, സര്‍വീസസ്, ബംഗാള്‍, മഹാരാഷ്ട്ര ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. 10ാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സേഷം ബാംഗ്ലൂരിലെ പട്ടാള ടീമായ എ എസ് സിയിലെത്തി. തുടര്‍ന്ന് മൈസൂര്‍ സന്തോഷ് ട്രോഫി ടീമില്‍ കളിച്ചു. 1969-ല്‍ മൈസൂര്‍ ബംഗാളിനെ തോല്‍പ്പിച്ച് സന്തോഷ് ട്രോഫി നേടുമ്പോള്‍ അസീസായിരുന്നു ക്യാപ്റ്റന്‍.

