Naattuvaartha

News Portal Breaking News kerala, kozhikkode,

നടന്‍ മമ്മൂട്ടിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു

ചലച്ചിത്ര നടന്‍ മമ്മൂട്ടിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. സി ബി ഐ ഡയറിക്കുറിപ്പ് അഞ്ചാം പതിപ്പിന്റെ ഷൂട്ടിംഗിനിടെയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. പനിയെത്തുടര്‍ന്ന് മമ്മൂട്ടി വിശ്രമത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സിബിഐ അഞ്ചിന്റെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!