പട്ടം പറത്തുന്നതിനിടെ തെങ്ങ് മുറിഞ്ഞ് ദേഹത്ത് വീണ് മലയാളി ബാലന്‍ മുബൈയില്‍ മരിച്ചു

മുംബൈ: പട്ടം പറത്തുന്നതിനിടെ തെങ്ങ് മുറിഞ്ഞ് ദേഹത്ത് വീണ് മലയാളി ബാലന്‍ മുബൈയില്‍ മരിച്ചു. കണ്ണൂര്‍ കക്കാട് സ്വദേശി സുജിത്തിന്റെ മകന്‍ അനിരുദ്ധ്(13) ആണ് മരിച്ചത്. അന്ധേരിക്കടുത്ത് സഹര്‍ വില്ലേജിലായിരുന്നു കുടുംബത്തിന്റെ താമസം. കൂട്ടുകാര്‍ വിളിച്ചപ്പോള്‍ ആള്‍ത്തിരക്കില്ലാത്ത റോഡില്‍ പട്ടം പറത്താന്‍ പോയതായിരുന്നു അനിരുദ്ധ്. ഇതിനിടെ വഴിയരികിലെ തെങ്ങ് താഴ്ഭാഗം ഒടിഞ്ഞ് ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അനിരുദ്ധ് മരണത്തിന് കീഴടങ്ങി.

