പാലിയേറ്റീവ് ദിനാചരണം; കിടപ്പ് രോഗികള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു


താമരശ്ശേരി: സൊസൈറ്റി ഫോര്‍ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പാലിയേറ്റീവ് ദിനാചരണവും കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍ സിസ്റ്റര്‍ മിനി പുതുശ്ശേരി ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ കിടപ്പ് രോഗികള്‍ക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സി ഹുസയിന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം ടി അയ്യൂബ് ഖാന്‍, വാര്‍ഡ് മെമ്പര്‍ വള്ളി കോരങ്ങാട്, ഹാരിസ് അമ്പായത്തോട്, റാഷി താമരശ്ശേരി, വി കെ അഷ്‌റഫ്, വി പി ഉസ്മാന്‍, കെ ജി എന്‍എ ജില്ലാ വൈസ് പ്രസിഡന്റ് മഹിജ, സഫിയ കാരാട്ട്, എം മജീദ്, കെ ഇസ്മായില്‍, രതീഷ് മാത, ഷീജ പിജോയ്, രാജി പി, തുടങ്ങിയവര്‍ സംസാരിച്ചു. കെ സരസ്വതി സ്വാഗതവും രത്‌നവല്ലി നന്ദിയും പറഞ്ഞു.


