മാസ്‌കില്‍ ചുണ്ട് കുടുങ്ങി അവശനിലയിലായ കൊക്കിന് രക്ഷകനായി ഹോട്ടല്‍ ഉടമ

താമരശ്ശേരി: മാസ്‌കില്‍ ചുണ്ട് കുടുങ്ങി അവശനിലയിലായ കൊക്കിന്(കൊറ്റി) രക്ഷകനായി ഹോട്ടല്‍ ഉടമ. അമ്പായത്തോട് റഹ്‌മാനിയ ഹോട്ടല്‍ ഉടമ ആലിയാണ് കൊക്കിന്റെ ദയനീയാവസ്ഥ മനസ്സിലാക്കി രക്ഷകനായത്. ആരോ വലിച്ചെറിഞ്ഞ സര്‍ജിക്കല്‍ മാസ്‌കാണ് കൊറ്റിയുടെ കൊക്കില്‍ കുടുങ്ങിയത്.

ഹോട്ടലിന് പിന്നില്‍ ഒരാഴ്ചയോളമായി മാസ്‌ക് കുടുങ്ങിയ നിലയില്‍ കൊറ്റിയെ കാണുന്നുണ്ടായിരുന്നു. നാല് ദിവസം പിടിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. കൊറ്റി അവശ നിലയിലായതിനെ തുടര്‍ന്ന് അഞ്ചാം ദിവസം കെണിയൊരുക്കിയാണ് പിടികൂടിയത്.

തുടര്‍ന്നാണ് ആലിയും ഭാര്യയും ചേര്‍ന്ന് കൊറ്റിയെ പിടിച്ച് മാസ്‌ക് മുറിച്ചു മാറ്റിയത്. ഏറെ പാടുപെട്ടാണ് കൊക്കിനുള്ളില്‍ ചുറ്റിക്കിടന്ന മാസ്‌ക് മുറിച്ചുമാറ്റിയത്. മാസ്‌ക് നീക്കം ചെയ്തതോടെ കൊറ്റി പറന്നു പോയി.
