ധീരജിന്റെ കൊലപാതകം; പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷകോടതി ഇന്ന് പരിഗണിക്കും

ഇടുക്കി: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കണമെന്ന പൊലീസിന്റെ അപേക്ഷ ജില്ലാ കോടതി ഇന്ന് പരിഗണിക്കും. നിഖില്‍ പൈലി, ജെറിന്‍ ജോജോ, ജിതിന്‍, ടോണി തേക്കിലക്കാടന്‍ എന്നിവരെ പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്.

