താമരശ്ശേരി കോരങ്ങാട് വിറകുപുരക്ക് തീ പിടിച്ചു

താമരശ്ശേരി: കോരങ്ങാട് വിറകുപുരക്ക് തീ പിടിച്ചു. ലക്ഷം വീടിന് സമീപം താമസിക്കുന്ന നബീസയുടെ വീടിനോട് ചേര്‍ന്ന വിറകുപുരയാണ് കത്തി നശിച്ചത്. ഞായറാഴ്ച അര്‍ധരാത്രി 12.30 ഓടെയായിരുന്നു അപകടം. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഓടിയെത്തിയ നാട്ടുകാര്‍ സമീപത്തെ വീട്ടില്‍നിന്ന് വെള്ളം പമ്പ് ചെയ്തു തീ അണക്കുകയായിരുന്നു. വീട്ടുപകരണങ്ങളും മറ്റും കത്തിനശിച്ചു.

