കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു

കോട്ടയം: യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. വിമലഗിരി സ്വദേശി ഷാന്‍ ബാബു(19) ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട കെ ടി ജോമോനാണ്(40) കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിശദമായ ചോദ്യംചെയ്യല്‍ തുടരുകയാണ്.

ഇന്ന് പുലര്‍ച്ചെയോടെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. അതിരാവിലെ ഷാന്‍ ബാബുവിന്റെ മൃതദേഹം തോളിലേറ്റി ജോമോന്‍ വരുന്നത് പൊലീസ് കണ്ടിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിയ പ്രതി മൃതദേഹം നിലത്തിട്ടു. ശേഷം താന്‍ ഇയാളെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട് പറയുയയായിരുന്നു.തുടര്‍ന്ന് പ്രതിയെ ഉടന്‍ കസ്റ്റഡിയിലെടുത്തു.

മരിച്ചെന്ന് കരുതിയ ഷാന്‍ ബാബുവിന് ജീവനുണ്ടെന്ന് അറിഞ്ഞതോടെ കോട്ടയം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി വഴിമധ്യേ മരിച്ചിരുന്നു. ഗുണ്ടാസംഘം അടിച്ചും ചവിട്ടിയുമാണ് യുവാവിനെ വകവരുത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കസ്റ്റഡിയില്‍ ഉള്ളതെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്.
