മുതലക്കുളത്ത് നടന്ന ബി ജെ പി യോഗത്തിനെതിരെ പൊലീസ് കേസെടുത്തു.


കോഴിക്കോട്: മുതലക്കുളത്ത് ഇന്നലെ നടന്ന ബി ജെ പി യോഗത്തിനെതിരെ പൊലീസ് കേസെടുത്തു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ 1500 പേര്‍ക്കെതിരെയാണ് കേസ്. പരിപാടി നടത്തിയത് അനുമതി ഇല്ലാതെയാണെന്ന് കോഴിക്കോട് സിറ്റി പൊലീസ് അറിയിച്ചു.

READ ALSO: കൊവിഡ് നിയന്ത്രണം ലംഘിച്ച് കോഴിക്കോട് ബി ജെ പിയുടെ പ്രതിഷേധ പരിപാടി

പെരുമ്പാവൂരില്‍ നടത്തിയ ജനകീയ പ്രതിരോധ പരിപാടിക്കെതിരെയും കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടത്തിയ പരിപാടിക്കെതിരെയുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് നഗരമധ്യത്തിലാണ് ബിജെപി പൊതുയോഗം സംഘടിപ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ ജനകീയ പ്രതിരോധമെന്ന പേരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.

