Naattuvaartha

News Portal Breaking News kerala, kozhikkode,

ബൈക്കുകള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍

തിരുവമ്പാടി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ടു പള്‍സര്‍ ബൈക്കുകള്‍ മോഷ്ടിച്ച യുവാക്കള്‍ അറസ്റ്റില്‍. കൂടത്തായി ചാമോറ തകരക്കാട്ടില്‍ അഖില്‍ മോന്‍(20), ഇടുക്കി ശിവാ ഭവനില്‍ അജയ്(22) എന്നിവരെയാണ് തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 10 ന് പുലര്‍ച്ചെയാണ് തിരുവമ്പാടി പാതിരാമണ്ണില്‍ നിന്നും ബൈക്കുകള്‍ മോഷണം പോയത്. രണ്ട് ബൈക്കുകളും പെട്രോള്‍ തീര്‍ന്നു ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചാത്തമംഗലത്തുനിന്നും പോലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. എസ് ഐ മനോജ്കുമാര്‍, എ എസ് ഐ വിശ്വന്‍, സി പി ഒ മാരായ അനീസ്, രജീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!