കൊലക്കേസ് പ്രതിയുടെ മൃതദേഹം അഴുകിയ നിലയില്‍

പാലക്കാട്: മാത്തൂരില്‍ കൊലക്കേസ് പ്രതിയുടെ (Murder case accuse) മൃതദേഹം (Dead body) അഴുകിയ നിലയില്‍ കണ്ടെത്തി. മാത്തൂര്‍ കൂമന്‍ക്കാട് സ്വദേശി ഷൈജുവിന്റെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയതെന്ന്് പൊലീസ് സംശയിക്കുന്നു. ഷൈജുവിന്റെ വീടിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാത്തൂരില്‍ വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷൈജു. കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഷൈജുവിനെ ആരും കണ്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം അഴുകി ദ്രവിച്ച നിലയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

