കുന്നംകുളത്ത് എസ് എഫ് ഐ പ്രവര്‍ത്തകനെ എ ബി വി പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു

തൃശൂര്‍: കുന്നംകുളത്ത് എ ബി വി പി പ്രവര്‍ത്തകര്‍ എസ് എഫ് ഐ പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ചു. കീഴൂര്‍ പോളിടെക്നിക്ക് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകനാണ് മര്‍ദ്ദനമേറ്റത്. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായ സന്തോഷിന് അക്രമത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ സന്തോഷിനെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുന്നംകുളം പുതിയ ബസ് സ്റ്റാന്റില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറുന്നത് സംബന്ധിച്ച പ്രശ്നമാണ് അക്രമത്തില്‍ കലാശിച്ചത്. പോളിടെക്നിക്ക് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പരീഷ ആരംഭിച്ചതിനാല്‍ സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെട്ട ബസില്‍ ആദ്യം കയറി. ബസില്‍ കയറിയ വിദ്യാര്‍ത്ഥികളെ വിവേകാനന്ദ കോളേജിലെ എ ബി വി പി വിദ്യാര്‍ത്ഥികള്‍ വലിച്ച് താഴെയിറക്കി. സംഭവം ചോദ്യം ചെയ്ത സന്തോഷിനെ എ ബി വി പി പ്രവര്‍ത്തകര്‍ ബിയര്‍ ബോട്ടിലുപയോഗിച്ച് തലയ്ക്കടിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

