ലിന്റോ ജോസഫ് എം എല്‍ എക്ക് കോവിഡ്

തിരുവമ്പാടി: ലിന്റോ ജോസഫ് എം എല്‍ എക്ക് കോവിഡ് സ്ഥിരീകരിച്ചു. പനിയും ജലദോഷവുമുള്ളതിനാല്‍ 4 ദിവസമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ശാരീരിക പ്രയാസങ്ങളില്ലെന്നും കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്നും എം എല്‍ എ ഫേസ്ബുക്കിലൂടെ അറിയിച്ചു.

