Naattuvaartha

News Portal Breaking News kerala, kozhikkode,

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ലോക്ക്ഡൗണ്‍

തിരുവനന്തപുരം:  കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ഈ വരുന്ന രണ്ട് ഞായറാഴ്ച്ച ദിനങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ അവലോകന യോഗത്തില്‍ തീരുമാനമായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തിലാണ് ഏറ്റവും പ്രധാനപ്പെട്ട ഈ തീരുമാനം കൈക്കൊണ്ടത്. 23, 30 തിയതികളിലാണ് വാരാന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുക. എന്നാല്‍ ഈ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ ഉണ്ടായിരിക്കും. രോഗ വ്യാപനമുള്ള സ്ഥലങ്ങളില്‍ ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകള്‍ അടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!