Naattuvaartha

News Portal Breaking News kerala, kozhikkode,

ഭര്‍ത്താവിനെ കൊന്നു; അറുത്തെടുത്ത തലയുമായി ഭാര്യ പൊലീസ്സ്റ്റേഷനില്‍

ആന്ധ്രാപ്രദേശ്: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ തലയറുത്തു കൊന്ന ഭാര്യ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ക്ഷേത്രനഗരമായ തിരുപ്പതിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള റെനിഗുണ്ട ടൗണില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് നാടിനെ നെട്ടിച്ച സംഭവം നടന്നത്. ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി നടന്നാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. 53 കാരനായ ഭശ്യാം രവിചന്ദ്രന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഭാര്യ വസുന്ധരയെ(50) പോലീസ് അറസ്റ്റ് ചെയ്തു. വസുന്ധര സ്റ്റഷനില്‍ കീഴടങ്ങിയതിനു പിന്നാലെ പൊലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ കുടുംബവീട്ടില്‍ നിന്നാണ് രവിചന്ദ്രന്റെ ശരീരം കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!