കോഴിക്കോട് കൂമ്പാറയില്‍ വന്‍ കഞ്ചാവ് വേട്ട

കോഴിക്കോട്: കൂമ്പാറയില്‍ പത്തര കിലോ കഞ്ചാവുമായി മൂന്ന് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മലപ്പുറം കാളികാവ് സ്വദേശി സുഫൈല്‍, മുഹമ്മദ് ഹാഷിര്‍, ഷിബിന്‍ ചന്തക്കുന്ന് എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് റാക്കറ്റ് സംഘമാണ് എക്‌സൈസിന്റെ പിടിയിലായത്. വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തുന്നതിനിടെയാണ് അറസ്റ്റ്. കഞ്ചാവ് കടത്താന്‍ ശ്രമിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പത്തര കിലോ കഞ്ചാവ് കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലണ് കണ്ടെത്തിയത്.

എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും മലപ്പുറം ഇന്റലിജന്‍സ് ബ്യൂറോയുടെയും നേതൃത്വത്തില്‍ മഞ്ചേരി എക്‌സൈസ് റേഞ്ച് പാര്‍ട്ടി മഞ്ചേരി പയ്യനാട് ഭാഗത്ത് നിന്ന് കഞ്ചാവുമായി ഒരാളെ പിടികൂടിയിരുന്നു. ഈ അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കൂമ്പാറയില്‍ നിന്നും 3 പേരെ പിടികൂടിയത്. മഞ്ചേരി എക്‌സൈസ് കമ്മീഷണര്‍, സ്‌കോഡ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. മഞ്ചേരി എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി പി ജയപ്രകാശ്, അസി: ഇന്‍സ്പെക്ടര്‍ ടി ഷിജുമോന്‍ എന്നിവരും റെയ്ഡിന് നേതൃത്വം നല്‍കി. ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും.

