കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു


കൊണ്ടോട്ടി: തലേക്കര നീറ്റണിമല്‍ ഭാഗത്ത് ഓടിക്കൊണ്ടിരുന്ന ബസ്സിന് തീ പിടിച്ചു. ഇന്ന് വയ്കുന്നേരം 5:30 ഓടെയാണ് സംഭവം. ഫറോക്കില്‍ നിന്നും കൊണ്ടോട്ടി യിലേക്ക് പോവുകയായിരുന്ന തയ്യില്‍ എന്ന ബസ്സാണ് കത്തിയത്. വണ്ടിയില്‍ നിന്നും പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ വണ്ടി നിര്‍ത്തി യാത്രക്കാരെ ഇറക്കുകയായിരുന്നു. നാട്ടുകാരുടെ ശക്തമായ ഇടപെടലില്‍ തീ അണച്ചതിനാല്‍ ആളപയമില്ല.


