Naattuvaartha

News Portal Breaking News kerala, kozhikkode,

വയനാട് മുത്തങ്ങയില്‍ വന്‍ കഞ്ചാവ് വേട്ട; യുവാവ് അറസ്റ്റില്‍

വയനാട്:  മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ 18 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. സംഭവത്തില്‍ മലപ്പുറം പാണ്ടിക്കാട് സ്വദേശി കുന്നുമ്മല്‍ മുഹമ്മദ് മുബഷിറാണ് അറസ്റ്റിലായത്.

വാഹന പരിശോധനയില്‍ കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് വരുകയായിരുന്ന കാറില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇന്നോവ കാറിന്റെ ബോണറ്റിന്റെയും, കാറിനുള്ളിലുമായി 7 പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന. പ്രതിയെയും പിടികൂടിയ കഞ്ചാവും വാഹനവും സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!