അട്ടപ്പാടിയില്‍ മോഷണ പരമ്പര അരങ്ങേറുന്നു; യുവാക്കള്‍ പിടിയില്‍

പാലക്കാട്: അട്ടപ്പാടി മോഷണ പരമ്പര അരങ്ങേറുന്നു. അഗളി ടൗണില്‍ അഞ്ച് കടകളിലാണ് മോഷണം നടന്നത്. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ്, ജനകീയ ഹോട്ടല്‍, ആധാരമെഴുത്ത് ഓഫീസ്, ഇറച്ചിക്കടകള്‍ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കടകളുടെ ചില്ലുകള്‍ തകര്‍ത്തും പൂട്ടുകള്‍ പൊളിച്ചുമാണ് പ്രതികള്‍ കടകളുടെ അകത്ത് കടന്നത്. സാധനസാമഗ്രികള്‍ നശിപ്പിയ്ക്കുകയും പണവും ഭക്ഷണ സാധനങ്ങളും മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മോഷണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു. അഗളി സ്വദേശികളായ അഖില്‍, കൃഷ്ണന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായ സമയത്ത് രണ്ടു പേരും മദ്യലഹരിയിലായിരുന്നു. ഇരുവരുടെയും ദൃശ്യങ്ങള്‍ മോഷണസമയത്ത് സി സി ടി വിയില്‍ പതിഞ്ഞിരുന്നു.

