വിരണ്ടോടിയ പോത്തിനെ സാഹസികമായി പിടികൂടി

കോഴിക്കോട്: മുക്കം കൊടിയത്തൂരില്‍ വിരണ്ടോടിയ പോത്തിനെ പിടികൂടി. കൊടിയത്തൂര്‍ പഞ്ചായത്തിലെ ഗോതമ്പ് റോഡില്‍ കശാപ്പിനായി കൊണ്ടുവന്ന കൊടിയത്തൂര്‍ സ്വദേശി ഇസ്മയിലിന്റെ പോത്താണ് വിരണ്ടോടിയത്. മണിക്കൂറുകളോളം ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ ശേഷമാണ് പോത്തിനെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് അതിസാഹസികമായാണ് പിടികൂടിയത്. എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ ഗോതമ്പ് റോഡ് അങ്ങാടിയില്‍ വെച്ചാണ് പോത്തിനെ പിടികൂടിയത്. വിരണ്ടോടിയ പോത്ത് ഒരാളെ കുത്തി. ഇയാള്‍ക്ക് നിസ്സാര പരുക്കേറ്റു. പോത്തിന്റെ ആക്രമണത്തില്‍ വാഹനങ്ങള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്. പോത്തിനെ പിടികൂടാന്‍ ശ്രമിച്ചവര്‍ക്കും ചെറിയതോതിലുള്ള പരുക്കുകളുണ്ട്. മുക്കം ഫയര്‍ സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫീസര്‍ ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോത്തിനെ പിടികൂടിയത്.

