വലവീട്ടില്‍താഴം കുന്നത്തടായി റോഡ് ഉദ്ഘാടനം

മാവൂര്‍: മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച വലവീട്ടില്‍താഴം കുന്നത്തടായി റോഡ് പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപയാണ് ഈ റോഡിന് വേണ്ടി അനുവദിച്ചിരുന്നത്.

മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഫാത്തിമ ഉണിക്കൂര്‍, എന്‍ ബാലചന്ദ്രന്‍, ടി മുഹമ്മദലി, ടി കെ മജീദ് സംസാരിച്ചു. കെ സി വിനോദ് സ്വാഗതവും പി എം ഉണ്ണി നന്ദിയും പറഞ്ഞു.

