രണ്ടുവര്‍ഷത്തോളം 16-കാരിയെ നിരന്തരമായി പീഡിപ്പിച്ച കേസില്‍ പിതാവും സഹോദരനും അറസ്റ്റില്‍

മുംബൈ: 16കാരിയെ രണ്ട് വര്‍ഷത്തോളം നിരന്തരം ബലാത്സംഗം ചെയ്ത പിതാവും സഹോദരനും അറസ്റ്റില്‍. മുംബൈ ധാരാവിയില്‍ ആണ് സംഭവം. വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സ്‌കൂള്‍ പ്രിന്‍സിപ്പലിനോടും അധ്യാപികയോടും പീഡന വിവരം തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

നാല്‍പ്പത്തിമൂന്നുകാരനായ പിതാവാണ് 2019 ജനുവരിയില്‍ കുട്ടിയെ ആദ്യം ബലാത്സംഗത്തിന് ഇരയാക്കിയത്. പെണ്‍കുട്ടി ഒറ്റയ്ക്ക് കിടന്നുറങ്ങിയ സമയത്തായിരുന്നു പീഡനം നടന്നത്. പിന്നീട് ഇരുപതുകാരനായ സഹോദരനും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. പുറത്തുപറയരുത് എന്നുള്ള ഭീഷണിയും. പിന്നീട് ഇരുവരും പെണ്‍കുട്ടിയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുകയായിരുന്നു. ‘ആരോടെങ്കിലും പറഞ്ഞാല്‍ നിന്റെ അനിയത്തിയേയും ഇതുപോലെ ചെയ്യും’ എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുമായിരുന്നു. അനിയത്തിയെ ഉപദ്രവിക്കുമോയെന്ന ഭയംമൂലമാണ് ഇത്രയും കാലം പീഡനവിവരം പുറത്ത് പറയാതിരുന്നതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ വകുപ്പുകള്‍ പ്രകാരവും ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരവും പോലീസ് കേസെടുത്തു. പിതാവും സഹോദരനും കുറ്റം സമ്മതിച്ചു.

