7500 പേക്കറ്റ് ഹാന്‍സുമായി യുവാവ് പിടിയില്‍


കോഴിക്കോട്: 7500 പാക്കറ്റ് ഹാന്‍സുമായി യുവാവ് പിടിയില്‍. പുതിയറ സ്വദേശി മുജീബ് ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കോഴിക്കോട് അസിസ്റ്റന്റ് പോലീസ് കമീഷണര്‍ സുദര്‍ശന്റെ നേതൃത്വത്തില്‍ മുജീബിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മാര്‍ക്കറ്റില്‍ മൂന്ന് ലക്ഷം രൂപയോളം വിലവരുന്ന നിരോധിത പുകയില ഉത്പന്നം പിടികൂടിയത്. വിവിധ പ്ലാസ്റ്റിക് ബാഗുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ഉത്പന്നം സൂക്ഷിച്ചിരുന്നത്. മുജീബ് ഹാന്‍സ് മൊത്തവ്യാപാരിയാണെന്നും ബാംഗ്ലൂരില്‍ നിന്നും എത്തിച്ചതാണെന്നും പോലീസ് പറഞ്ഞു. എസ് ഐ ദീപ്തി, എ എസ് ഐ ഷിബിന്‍ ജോസഫ്, സി പി ഒ മധു, ഹോം ഗാര്‍ഡ് മനോജ്, സി പി ഒ അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് ഹാന്‍സ് പിടികൂടിയത്.


